ഒരു കുഞ്ഞു ബക്കറ്റ് വെള്ളം മതി മഞ്ജുച്ചേച്ചിക്ക് അടുക്കളയിലെ മുഴുവന്‍ പാത്രങ്ങളും കഴുകാന്‍. ദിവസം മൂന്ന് കുടം വെള്ളം. അതുകൊണ്ട് കുടിക്കും, പാചകം ചെയ്യും. വാഴയും ചെടികളും നനയ്ക്കും. പക്ഷെ കുളിക്കാനും അലക്കാനുമെല്ലാം ആയിരം അടി താഴെ പോയേ പറ്റൂ. മുപ്പത് വര്‍ഷത്തോളമായി ഇതാണ് ഇവരുടെ ശീലം.